നാളെയാണ് ആ താര വിവാഹം; മഞ്ഞളില്‍ കുളിച്ച്‌ അപര്‍ണ ദാസ്; പാട്ടും ഡാൻസുമായി ഹല്‍ദി ആഘോഷം

കൊച്ചി: ഫഹദ് ഫാസിലിൻ്റെ ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച നടിയാണ് അപർണ ദാസ്.

നടി വിവാഹിതയാകാൻ പോകുകയാണ്. നാളെ വടക്കാഞ്ചേരിയില്‍ വച്ചാണ് താരത്തിന്റെ വിവാഹം. നടൻ ദീപക് പറമ്പോളാണ് വരൻ.

ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
നടിയുടെ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഹല്‍ദിയില്‍ പങ്കെടുത്തത്. മധുരം കൊടുക്കുന്നതും, ഡാൻസ് കളിക്കുന്നതും, നടിയെ മഞ്ഞളില്‍ കുളിപ്പിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്.