ഇനി ഈ ആപ്പുകളില്‍ നിന്നും വാട്‌സ്‌ആപ്പില്‍ മെസ്സേജ് അയക്കാം; വരുന്നു പുതിയ ഫീച്ചര്‍ എങ്ങനെയാണെന്ന് നോക്കാം …?

പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് ഇപ്പോള്‍ വാട്‌സ്‌ആപ്പ്. ടെലഗ്രാം, സിഗ്നല്‍ പോലെയുള്ള വ്യത്യസ്ത മെസേജിംഗ് ആപ്പുകള്‍ ഉപയോഗിച്ച്‌ വാട്സപ്പ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക.

വാട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിങ് ആപ്പ് ഉപയോഗിച്ച്‌ വാട്‌സ്‌ആപ്പ് ഉപയോക്താവുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് വരാന്‍ പോകുന്നത്.ഇതിനായി ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ വികസിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്‌ആപ്പ്. യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പുതിയ ഫീച്ചര്‍ ഒരുക്കുന്നത്.

ഐഒഎസ് ബീറ്റാ വേര്‍ഷനില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റ്‌സ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മാനുവല്‍ ആയി ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ എനേബിള്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരിക.