ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡില്‍ 12 മലയാളി എൻഎസ്‌എസ് പെണ്‍കുട്ടികള്‍, എൻഎസ്‌എസ് പരേഡ് ‘നാരീ ശക്തി – റാണി ലക്ഷ്മി ഭായ്’ എന്ന വിഷയം ആസ്പദമാക്കി.വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിലുള്ള 40 ലക്ഷം എൻഎസ്‌എസ്. വൊളന്റിയർമാരില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 200 പേരാണു പരേഡില്‍ പങ്കെടുക്കുക.
കേരളത്തെ പ്രതിനിധീകരിക്കുന്നത്: നന്ദിത പ്രദീപ് (ബസേലിയസ് കോളജ്, കോട്ടയം), എസ്.വൈഷ്ണവി (ഗവ. കോളജ്, കോട്ടയം), ലിയോണ മരിയ ജോയ്സണ്‍ (രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയൻസസ് കളമശേരി, എറണാകുളം), കാതറിൻ പോള്‍ (മോണിങ് സ്റ്റാർ ഹോം സയൻസ് കോളജ്, അങ്കമാലി), ആൻസി സ്റ്റാൻസിലാസ് (സെന്റ് സേവ്യേഴ്‌സ് കോളേജ്, തുമ്ബ), എസ്.വൈഷ്ണവി (ഗവ. കോളജ് ഫോർ വിമൻ, വഴുതക്കാട്), മരിയ റോസ് തോമസ് (എസ്‌എൻ കോളജ് ചേർത്തല), നിയത ആർ.ശങ്കർ (കോളജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര, പഴയന്നൂർ), എസ്.ശ്രീലക്ഷ്മി (ഗവ. എൻജിനീയറിങ് കോളജ്, തൃശ്ശൂർ), അപർണ പ്രസാദ് (ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കാലടി), കെ. വി. അമൃത കൃഷ്ണ (പ്രോവിഡൻസ് വിമൻസ് കോളജ്, കോഴിക്കോട്), എ.മാളവിക (സെന്റ് മേരീസ് കോളജ് സുല്‍ത്താൻ ബത്തേരി). പാലാ അല്‍ഫോൻസാ കോളജിലെ എൻഎസ്‌എസ് പ്രോഗ്രാം ഓഫിസർ ഡോ. സിമിമോള്‍ സെബാസ്റ്റ്യനാണ് കേരള സംഘത്തെ നയിക്കുന്നത്.
