വട്ടപ്പാറ: ഒരു കുട്ടിയെ കൂട്ടുകാരിയുടെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു, അയല്‍ വീട്ടില്‍ മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പോക്സോ കേസിലെ പ്രതികക്ക് 31വർഷം കഠിന തടവും 45000/രൂപ പിഴയും കട്ടപ്പന പോക്സോ കോടതി ശിക്ഷ വിധിച്ചത്.
ചതുരംഗപ്പാറ വട്ടപ്പാറ സ്വദേശി ജയകുമാറിനെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്. 2021ല്‍ ഉടുമ്ബൻചോല പൊലീസ് രജിസ്റ്റ ചെയ്ത കേസിലാണ് ശിക്ഷ.
പ്രതി ഒരു കുട്ടിയെ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയും രണ്ടാമത്തെ കുട്ടിയെ മറ്റൊരു ദിവസം പ്രതിയുടെ വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.
