സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം; പഞ്ചാബിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്

റിഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റില്‍ വിജയക്കുതിപ്പ് തുടർന്ന് കേരളം.

കരുത്തരായ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഐ.വി. ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് വിജയമൊരുക്കിയത്. ടൂർണമെന്റില്‍ കേരളത്തിന്റെ തുടർച്ചയായ നാലാം വിജയമാണിത്.

സ്കോർ: പഞ്ചാബ് – 50 ഓവറില്‍ 186/9, കേരളം – 42.2 ഓവറില്‍ 187/2.