തിരുവനന്തപുരം: കൊടുക്കേണ്ട രേകകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു അഴിമതിയും നടന്നിട്ടില്ല. മുഖ്യമന്ത്രിക്കോ വീണക്കോ ഹൈക്കോടതി നോട്ടീസയച്ചിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി. വിഷയം ഹൈക്കോടതി പരിശോധിക്കട്ടെ.
ആവശ്യമെങ്കില്‍ കൂടുതല്‍ രേഖകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സാലോജിക് സേവനം നല്‍കിയോ എന്ന് അന്വേഷിക്കാൻ ആര് ഒ സിക്ക് അധികാരമില്ലെന്നും ബാലൻ പറഞ്ഞു. മാസപ്പടി കേസ് വിജിലൻസ് കോടതി തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ‘ഇ ഡി, കമ്ബനികാര്യ വകുപ്പ് അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം.’- അദ്ദേഹം പറഞ്ഞു.
വീണ വിജയൻ രേഖകളില്‍ കൃത്രിമം കാണിച്ചതായി രജിസ്ട്രാര്‍ ഒഫ് കമ്ബനീസിന്റെ കണ്ടെത്തല്‍ നേരത്തെ ഒരു മാദ്ധ്യമം പുറത്തുവിട്ടിരുന്നു. എക്സാലോജിക് കമ്ബനി മരവിപ്പിക്കാനായി നല്കിയ സത്യാവാങ്മൂലത്തിലും അപേക്ഷയിലും തെറ്റായ വിവരങ്ങളാണ് ഉള്ളതെന്നാണ് കണ്ടെത്തല്‍.
