മുംബൈ : സ്കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്’ എന്ന ഗെയിമിംഗ് ആപ്പ് ആണ് അദ്ദേഹത്തിന്റെ വ്യാജ വീഡിയോ നിര്‍മിച്ചത്.സച്ചിന്റെ മുഖം ഉപയോഗിച്ച് പ്രചരിക്കുന്ന ഓണ്‍ലൈന്‍ ഗെയിംമിന്റെ പരസ്യത്തില്‍ അദ്ദേഹത്തിന്റെ മകള്‍ സാറാ അതില്‍ നിന്ന് സാമ്ബത്തികനേട്ടം കൊയ്യുന്നുവെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്യുന്നു.
ഇക്കാര്യം ഡീപ്ഫേക് വീഡിയോ ആണെന്ന് സച്ചിന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വെളിപ്പെടുത്തി. സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം അലോസരപ്പെടുത്തുന്നു. ഇതുപോലുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായി- സച്ചിന് പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ ജാഗ്രതയും വേഗത്തിലുള്ള നടപടിയും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, നടിമാരായ രശ്മിക മന്ദാന, കരീന കപൂര്‍, ആലിയ ഭട്ട്, ഐശ്വര്യ റായി ബച്ചന് എന്നിവരും ഡീപ്ഫേക് വീഡിയോയുടെ ഇരയായിരുന്നു.
