വയനാട് : പുലിയ്ക്ക് ഉടൻ തന്നെ ആരോഗ്യപരിശോധന നടത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. നടവയലില്‍ സൗത്ത് ഡിഫഒ അടക്കമുളള ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. പുലിയെ ബത്തേരിയിലുളള വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് നീര്‍വാരം അമ്മാനിയില്‍ വച്ച് നാട്ടുകാര്‍ പുലിയെ കണ്ടത്. അവശനിലയിലായ പുലി തോട്ടില്‍ നിന്നും വെള്ളംകുടിക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പിന്നാലെ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
