കേരളം കോവിഡ് ടെസ്റ്റുകള്‍ ഏറ്റവും അധികം നടക്കുന്ന സംസ്ഥാനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ; അതിനാല്‍ തന്നെ സംസ്ഥാനത്ത് കോവിഡ് നിരക്കുകള്‍ കൂട്ടുന്നത് സാധാരണമാണെന്നും മന്ത്രി പറഞ്ഞു.

ആദ്യമായി ജെ എന്‍ 1 വകഭേദം സ്ഥിരീകരിച്ചത് കേരളത്തിലാണെന്നത് ഇവിടുത്തെ സംവിധാനം എത്രത്തോളം മികച്ചതാണ് എന്നാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ പുതിയ വകഭേതം ഇന്ത്യയുടെ പല ഭാഗങ്ങളിലുമുണ്ട്.എന്നിരുന്നാലും കേരളം ആദ്യമായി ാൊള്‍ജീനോമിക് സീക്വന്‍സിലൂടെ കണ്ടുപിടിക്കുകയായിരുന്നു. കോവിഡ് സംബന്ധിച്ച പ്രോട്ടോകോള്‍ നിലവില്‍ ഉണ്ടെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.ഗര്‍ഭിണികള്‍ പ്രായമായവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജെ എന്‍ 1 ന്റെ വ്യാപശേഷി കൂടുതലാണ് എങ്കലും ഗുരുതരാവസ്ഥയില്‍ പോകാനായി സാധ്യതയില്ലാ.