പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും; മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് മാറ്റുന്നതിന് പുതിയ പദ്ധതി രൂപികരിച്ചു. സ്പെയ്സ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. കേന്ദ്രസർക്കാർ സ്ഥാപനവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് ചെന്നിത്തല വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യ നികുതി വിവാദം, റൂൾ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാൻ പാടില്ല. ഇത് തെറ്റിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. അടിയന്തര പ്രമേയത്തിൽ ഏതൊക്കെ അനുവദിക്കണം അനുവദിക്കേണ്ട എന്ന് തീരുമാനിക്കുന്നത് സ്പീക്കറാണ് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപിച്ചത് തന്നെ ചട്ട ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.