സംസ്ഥാനത്ത് ഇന്ന് സ്വർണവില നേരിയ തോതിൽ ഇടിഞ്ഞു; ഗ്രാമിന് 15 രൂപ കുറഞ്ഞു, അറിയാം ഇന്നത്തെ സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ വലിയതോതിലുള്ള വർധനവിന് ശേഷമാണ് ഇന്ന് വിലയിൽ നേരിയ ഇടിവുണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ 1,11,000 രൂപ എന്ന നിരക്കിലാണ് ഒരു പവന്‍റെ വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ ദിവസം 1,11,120 രൂപയായിരുന്നു വില്‍പ്പന വില. ഗ്രാമിന്റെ നിരക്കിലേക്ക് വരുമ്പോൾ ഇന്ന് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 13,875 രൂപയാണ് വില. അതായത് ഇന്നലത്തെ നിരക്കിനേക്കാള്‍‍ 15 രൂപയുടെ കുറവ് ഇന്നുണ്ടായി. ഇന്നലെ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 13,890 രൂപയായിരുന്നു വില.

24 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് ഗ്രാമിന് 15,137 രൂപയാണ് വില വരുന്നത്. ഇന്നലത്തെ നിരക്കായ 15,153 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 16 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. സാധാരണയായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ്ണവിലയിലും ഇന്ന് സ്വാഭാവികമായ ഇടിവ് പ്രകടമാണ്. ഇന്നലെ ഗ്രാമിന് 11,365 രൂപയായിരുന്ന 18 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 12 രൂപ കുറഞ്ഞ് 11,353 രൂപയായിട്ടുണ്ട്.