സ്വർണവില ഇന്ന് താഴേക്ക്; ആഭരണപ്രേമികൾക്ക് ആശ്വാസം, പവൻ കുറഞ്ഞത് 1320 രൂപ

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,360 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,670 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 165 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പവന് 1320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 89,880 രൂപയും ഗ്രാമിന് 11,235 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 135 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,750 രൂപയും പവന് 70,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,640 രൂപയും പവന് 45,120 രൂപയുമാണ് ഇന്നത്തെ വില. അതേസമയം വെളളി വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെയും ഇന്നും ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി വെള്ളിവില തുടരുകയാണ്.

യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ സാധാരണഗതിയില്‍ സ്വര്‍ണവില കുതിച്ച് കയറാനാണ് സാധ്യത. പക്ഷേ ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ ഇക്കാര്യത്തില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. പക്ഷേ കഴിഞ്ഞ ആഴ്ചകളിലുണ്ടായ വില വര്‍ധനവ് പതിയെ സ്വര്‍ണം തിരിച്ചുകയറുന്ന അനുഭവമാണ് നല്‍കുന്നത്. സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് സ്വര്‍ണം വരും നാളുകളില്‍ തിരിച്ചുകയറുമെന്നും വില വര്‍ധിക്കുമെന്നുമാണ്.