തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലായി അടുത്ത മണിക്കൂറുകളിൽ മഴ പെയ്യുമെന്നാണ് നിഗമനം.
എങ്കിലും നിലവിൽ ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മോശം കാലാവസ്ഥ മുന്നിർത്തി തമിഴ്നാട്, കന്യാകുമാരി, ശ്രീലങ്കൻ തീരങ്ങളിലായി മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 30ാം തീയതിവരെ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം തുടരും.
പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
27/05/2026: തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
28/05/2026: തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം, തെക്കൻ ആൻഡമാൻ കടല്‍, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
29/05/2026: തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, വടക്കൻ ഗുജറാത്ത് അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, കിഴക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം, തെക്കൻ ആൻഡമാൻ കടല്‍, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
30/05/2026: തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, വടക്കൻ ഗുജറാത്ത് അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ആൻഡമാൻ കടല്‍, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
