ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്‌ത്‌ 24കാരി; മരണത്തിന് പിന്നാലെ ഭർത്താവ് കസ്റ്റഡിയിൽ, സംഭവം കാസർഗോഡ്

ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ(24) ആണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പരാതി. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകി. ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.