ഉള്ളൂരിന്‍റെ പ്രേമസംഗീതത്തിന് സംഗീതാവിഷ്‌കാരവുമായി ഡോ. മണക്കാല ഗോപാലകൃഷ്ണൻ അമേരിക്കൻ പര്യടനം ആരംഭിച്ചു.

 

ന്യൂയോര്‍ക്ക്: ഉള്ളൂര്‍ രചിച്ച ‘പ്രേമസംഗീതം’ ശാസ്ത്രീയ സംഗീത രൂപത്തില്‍ ചിട്ടപ്പെടുത്തി സ്വദേശത്തും വിദേശത്തുമായി 115 വേദികളില്‍ അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തെ മലയാളികള്‍ക്ക് ആസ്വാദ്യകരമാക്കാനും കൂടുതല്‍ ജനകീയമാക്കാനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഉള്ളൂര്‍ സ്മാരക ഗവേഷണകേന്ദ്രം മണക്കാല ഗോപാലകൃഷ്ണന് പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ശാസ്ത്രീയ സംഗീതത്തിന്‍റെ മൂല്യതത്വങ്ങള്‍ ഒന്നുതന്നെയാണെങ്കിലും ആലാപനരീതിയിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന മണക്കാല ഗോപാലകൃഷ്ണൻ, അങ്ങനെ പുതിയ ഒരു അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്.

ആസ്വാദകരുടെ ആസ്വാദനരീതിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാവാം പഴയ ശൈലികളില്‍ നിന്നും പുതുമകള്‍ കൊണ്ടുവരാണുണ്ടായ കാരണം എന്ന് മണക്കാല പറയുന്നു. പുതിയ തലമുറയിലെ പല ഗായകരും തങ്ങളുടെ നിരന്തര പരിശ്രമത്താല്‍ സ്വന്തം ശൈലി രൂപപ്പെടുത്തികൊണ്ടിരിക്കുന്നത് ആസ്വാദകലോകം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ സാംസ്കാരിക പുരോഗതിയില്‍ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്. മനുഷ്യരുടെ സാമൂഹിക സംസ്കരിക പുരോഗതിയെ ശക്തമായി സ്വാധീനിക്കുന്ന മാധ്യമെന്ന നിലയ്ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അമേരിക്കൻ മലയാളികള്‍ കാണിക്കുന്ന നല്ല മനസിനെ പ്രശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.