റിയാദ്: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കി റിയാദിലെ ഇന്ത്യൻ എംബസി.
ഫെബ്രുവരി 28-ന് പുറത്തിറക്കിയ പ്രത്യേക അഡ്വൈസറിയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും, പ്രാദേശിക അധികൃതരും എംബസിയും നല്‍കുന്ന സുരക്ഷാ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും നിലവില്‍ സാധാരണ നിലയില്‍ പ്രവർത്തിക്കുന്നുണ്ട്.
ആവശ്യാനുസരണം പുതുക്കിയ നിർദ്ദേശങ്ങള്‍ നല്‍കുന്നതാണ്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ലൈൻ നമ്പറുകള്‍ എംബസി സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തര നമ്പറുകള്‍: 00-966-11-4884697 (ഫോണ്‍), 00-966-542126748 (വാട്സ്‌ആപ്പ് മാത്രം), 800 247 1234 (ടോള്‍ ഫ്രീ), cw.riyadh@mea.gov.in പ്രവാസികള്‍ എംബസിയുടെ ഔദ്യോഗിക ചാനലുകള്‍ വഴി വരുന്ന വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
