സ്വർണവില തിരിഞ്ഞുനോട്ടമില്ലാതെ കുതിക്കുന്നു; ഇന്നും വർധന, പവന് കൂടിയത് 1000 രൂപയ്ക്ക് മേലെ

കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,18,640 രൂപയാണ് . ഗ്രാമിന് 14,830 രൂപയും. പവന് 1,120 രൂപയും ഗ്രാമിന് 140 രൂപയുമാണ് ഇന്ന് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,185 രൂപയും പവന് 97,480 രൂപയുമാണ് വില. ഇന്നലത്തേതിനെ അപേക്ഷിച്ച് ഗ്രാമിന് 140 രൂപയും പവന് 920 രൂപയും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപയും പവന് 1520 രൂപയും വര്‍ധിച്ച് ഈ മാസത്തിലെ ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞ് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു.

അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞാണ് നില്‍ക്കുന്നത്. ഇന്നലെ ഒരു ഗ്രാമിന് 300 രൂപയും 10 ഗ്രാമിന് 3,000 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമാണ്. ആഗോളവിപണിയില്‍ സ്വര്‍ണവില കാര്യമായി വര്‍ധിച്ചിട്ടില്ല. 5176 ഡോളറാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസവും ഇതേ വില തന്നെയായിരുന്നു. ക്രൂഡ് ഓയിലിന്റെ വിലയിലും നേരിയ വ്യത്യാസമുണ്ട്. ഡോളര്‍ സൂചിക 97.85 എന്ന നിരക്കില്‍ അല്‍പ്പം മെച്ചപ്പെട്ടാണ് നില്‍ക്കുന്നത്. ആഭരണം വാങ്ങാനിരിക്കുന്ന ആളുകൾക്ക് സ്വർണവിലയിലെ ഈ വർധന തിരിച്ചടിയാകുകയാണ്.