തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാതാക്കളുടെ എണ്ണത്തില്‍ വര്‍ധന. 2024-ല്‍ ആകെ 33 അവയവ മാറ്റം മാത്രമാണ് നടന്നിരുന്നത്. എന്നാൽ 2025-ല്‍ മാത്രം 77 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ നടന്നു. ഈ വര്‍ഷം രണ്ടു മാസത്തിനിടെ ആറു പേര്‍ അവയവങ്ങള്‍ ദാനം ചെയ്തു.
വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍റെ അവയവങ്ങള്‍ നാലു പേര്‍ക്ക് ദാനം ചെയ്തിരുന്നു. ഇതോടെയാണ് അവയവദാനത്തെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും സജീവമായത്. മരണാനന്തര അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
