കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ കുറഞ്ഞതിന് പിന്നാലെ ഇന്ന് വില കുതിച്ചുയർന്നു. സംസ്ഥാനത്ത് ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 117720 രൂപയാണ് വില. ഒരു ഗ്രാമിന് 14,715 രൂപയും. ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന് 112,880 രൂപയും ഗ്രാമിന് 14110 രൂപയുമായിരുന്നു . 4,840 രൂപയാണ് ഇന്ന് മാത്രം കൂടിയത്.ഗ്രാമിന് 635 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 12160 രൂപയും പവന് 97280 രൂപയുമാണ്. ഇന്നലെ 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11660 രൂപയും പവന് 93,280 രൂപയുമായിരുന്നു. പവന് 4000 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വെള്ളി വില വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 320 രൂപയും 10 ഗ്രാമിന് 3,200 രൂപയുമായിട്ടുണ്ട്.
ഇന്ന് ഒരു പവന് ആഭരണം വാങ്ങാന്‍ 1.28 ലക്ഷം രൂപവരെ ചെലവാകും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.16 ലക്ഷം രൂപ കിട്ടിയേക്കാം. ആഭരണം വാങ്ങുമ്പോള്‍ നികുതി മാത്രമല്ല ഉപഭോക്താവ് നല്‍കേണ്ടത്. പണിക്കൂലിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഉള്‍പ്പെടെ നല്‍കണം. ഇതോടെ നല്ലൊരു തുക തന്നെ സ്വർണ ഉപഭോക്താക്കൾക്ക് മുടക്കേണ്ടി വരും. സ്വര്‍ണവിലയില്‍ ഇനിയും വലിയ വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.രാജ്യാന്തരവിപണിയിലെ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വില വര്‍ധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
