സംസ്ഥാനത്ത് സ്വർണവില ഇന്നും കുത്തനെ കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോളവിപണിയിലെ വിലയിടിവാണ് കേരള വിപണിയേയും സ്വാധീനിച്ചത്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 14,720 രൂപയാണ് വിപണി വില. പവന് 1,17,760 രൂപയും. ഗ്രാമിന് 790 രൂപയും പവന് 6,320 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞ് 1,24,080 രൂപയിലായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ലക്ഷം രൂപയില്‍ നിന്ന് 96,760 രൂപയില്‍ എത്തി നില്‍ക്കുകയാണ് 18 കാരറ്റ് ഒരു പവന് സ്വര്‍ണവില. ഗ്രാമിന് 12,095 രൂപയാണ് ഇന്നത്തെ ഗ്രാം വില. 645 രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി 1,31,160 എന്ന ഉയര്‍ന്ന വിലയില്‍ എത്തിയത്. ഔണ്‍സിന് 5,594 .82 ഡോളര്‍ എന്ന സര്‍വ്വകാല ഉയരത്തില്‍ എത്തുകയും കഴിഞ്ഞ ദിവസം 5,000 ഡോളറിലോക്ക് താഴുകയും ചെയ്തിരുന്നു. ഇപ്പോള്‍ 4893.2 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവിലയ്ക്ക് പിന്നാലെ വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 395 രൂപയും 10 ഗ്രാമിന് 3,950 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 350 രൂപയും 10 ഗ്രാമിന് 3,500 രൂപയുമായി കുറഞ്ഞു.
