ന്യൂയോർക്ക്: എഴുത്തുകാർക്കായി വമ്പൻ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്.
വലിയ ലേഖനങ്ങള്‍ എഴുതുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ലേഖനത്തിന് 10 ലക്ഷം ഡോളർ (ഏകദേശം 8.4 കോടി ഇന്ത്യൻ രൂപ) സമ്മാനമായി നല്‍കുമെന്നാണ് പ്രഖ്യാപനം.
വാർത്തകള്‍ സൃഷ്ടിക്കാനും ഗൗരവമായ ചർച്ചകള്‍ക്ക് വഴിയൊരുക്കാനും കഴിവുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ മസ്ക് ലക്ഷ്യമിടുന്നത്.
ലോങ് ഫോം (Long-form) അഥവാ ദൈർഘ്യമേറിയ ലേഖനങ്ങള്‍ എഴുതുന്നവരെയാണ് എക്സ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2026 നെ ക്രിയേറ്റർമാരുടെ വർഷം ആക്കി മാറ്റാനുള്ള മസ്‌കിൻ്റെ നീക്കത്തിൻ്റെ ഭാഗമാണിത്.
