കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയുടെ അറിവോടെ: ശാസ്ത്രീയ പരിശോധനയ്ക്കായി ഷാനിഫിന്റെ ഉമിനീര് ശേഖരിച്ചു: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പഴുതടച്ച അന്വേഷണത്തിന് പൊലീസ്

കൊച്ചി: ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ റിമാൻഡിലായ കുഞ്ഞിന്റെ അമ്മയേയും കാമുകനെയും പൊലീസ് ഉടൻ കസ്റ്റഡിയില്‍ വാങ്ങും.

കാക്കനാട് വനിതാ ജയിലിലുള്ള അശ്വതിയേയും ആലുവ സബ് ജയിലില്‍ കഴിയുന്ന കാമുകൻ ഷാനിഫിനെയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സാക്ഷികള്‍ ഇല്ലാത്ത കുറ്റകൃത്യമായതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രതികളായ ആലപ്പുഴ സ്വദേശി അശ്വതിയെയും കണ്ണൂര്‍ സ്വദേശിയായ ഷാനിഫിനെയും ഈ മാസം ഇരുപതാം തീയതി വരെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.