വൈകീട്ട് ക്ലാസ് കഴിഞ്ഞ വരുമ്പോള്‍ കുട്ടികള്‍ക്ക് നല്‍കാൻ ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ? രുചികരമായ സ്വീറ്റ് ബനാന ബാള്‍സ് റെസിപ്പി ഇതാ

കോട്ടയം: വൈകീട്ട് ക്ലാസ് കഴിഞ്ഞ വരുമ്പോള്‍ കുട്ടികള്‍ക്ക് നല്‍കാൻ ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ? രുചികരമായ സ്വീറ്റ് ബനാന ബാള്‍സ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍
ഏത്തപഴം – 4 എണ്ണം
തേങ്ങാ – അറ മുറി
ഈത്തപ്പഴം (ചെറുതായി അരിഞത്) – 5 എണ്ണം
പഞ്ചസാര – 6 ടീ സ്പൂണ്‍
ഏലക്ക പൊടി – അര ടീ സ്പൂണ്‍
നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
അരിപൊടി – ഒരു കപ്പ്
ഉപ്പു – രണ്ടു നുള്ളു
എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം

ഏത്തപഴം പുഴുങ്ങി ഉള്ളിലെ കുരു കളഞ്ഞു നന്നായി ഉടച്ചു വക്കുക. ഫില്ലിങ് – തേങ്ങാ, ഈത്തപ്പഴം, പഞ്ചസാര, ഏലക്ക പൊടി എന്നിവ ഒരു പാനില്‍ നെയ്യ് ചൂടാക്കി ഒന്നു വഴറ്റി എടുക്കുക. അരി പൊടി, ഉപ്പു ചേർത്ത് ഇഡലി മാവിന്റെ പരുവത്തില്‍ കലക്കി വക്കുക. പഴം പുഴുങ്ങിയതു കുറച്ചെടുത്തു കയ്യില്‍ വച്ചു ചെറുതായി പരത്തി ഫില്ലിങ് വച്ച്‌ ഉരുട്ടി ബാള്‍ ആക്കി കലക്കി വെച്ച അരിപൊടിയില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക. സ്വീറ്റ് ബനാന ബാള്‍സ് റെഡി