കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അല്പം മുമ്ബാണ് പിടിയിലായ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കെ ആര് പത്മകുമാര്‍ (52 ), ഭാര്യ എം ആര് അനിതകുമാരി (45), മകള്‍ അനുപമ(20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമാണ് അറസ്റ്റിലായ അനുപമ. ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം സജീവമാണ്. യൂട്യൂബില്‍ മാത്രം അഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സാണ് യുവതിയ്ക്കുള്ളത്. അനുപമ പത്മൻ എന്ന പേരിലാണ് ഫേസ്ബുക്ക് ഐഡിയും യൂട്യൂബ് ചാനലും. യൂട്യൂബില്‍ 381 വീഡിയോകളാണ് ഇതുവരെ അപ്ലോഡ് ചെയ്തത്. ഇംഗ്ലീഷിലാണ് അവതരണം.അമേരിക്കൻ സെലിബ്രിറ്റി കിംകര്ദാഷിയാനെക്കുറിച്ചായിരുന്നു കൂടുതലും വീഡിയോ ചെയ്തിരുന്നത്.
യുവതി പോസ്റ്റ് ചെയ്ത മിക്ക വീഡിയോകളും വൈറലാണ്. പത്ത് മില്യണിലധികം വ്യൂസ് കിട്ടിയ വീഡിയോകള്‍ വരെ കൂട്ടത്തിലുണ്ട്. ഫാഷൻ ഡിസൈനിനോടും കമ്ബമുണ്ടായിരുന്നു. ഒരു മാസം മുമ്ബാണ് അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമില്‍ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. മൃഗസ്നേഹി കൂടിയാണ് ഇവരെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. ഉടമകള്‍ തെരുവിലേക്ക് വലിച്ചെറിയുന്ന നായകളെ യുവതി ഏറ്റെടുക്കുമായിരുന്നു. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇവയെ നോക്കാനും മറ്റും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ട് നമ്പർ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പിരിവും നടത്തിയിരുന്നു.
