വഴിത്തിരിവായത് രേഖാചിത്രം, പ്രതിയുമായി ആശ്ചര്യപ്പെടുത്തുന്ന സാമ്യത; പൊലീസിനെ സഹായിച്ച ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം.

 

കൊല്ലം : ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസിന് വഴിത്തിരിവായത് രേഖാചിത്രമാണ്. കേസില്‍ ഏറെ സഹായകമായ രേഖാചിത്രം വരച്ചത് ദമ്ബതികളായ സ്മിതയും ഷജിത്തുമാണ്. ഇരുവരും ചിത്രകരായ ദമ്പതികളാണ് . ആദ്യമായാണ് ഇത്തരമൊരു രേഖാചിത്രം ഇരുവരും വരയ്ക്കുന്ന തെന്നും അഞ്ച് മണിക്കൂര്‍ കൊണ്ടാണ് രേഖചിത്ര പൂര്‍ത്തിയാക്കിയതെന്നും ദമ്പതികൾ പറഞ്ഞു.

ആറുവയസുള്ള കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് രേഖാചിത്രം തയ്യാറാക്കിയത് ഏറെ ശ്രമകരമായ ജോലി തന്നെയാണെങ്കിലും പ്രതി പിടിയിലായപ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന സാമ്യതയാണ് ദമ്പതികൾ വരച്ച രേഖാചിത്രത്തിന് ഉണ്ടായത്. പ്രതികളുമായി രണ്ട് ദിവസത്തെ പരിചയമുണ്ടായിരുന്നത് കൊണ്ടുതന്നെ കുഞ്ഞിന് അവരെക്കുറിച്ച്‌ നല്ല വ്യക്തതയുണ്ടായിരുന്നുവെന്നും ഷിജു പറഞ്ഞു.