കാലവർഷക്കെടുതിയിൽ കോട്ടയം ജില്ലയിൽ വ്യാപക കൃഷി നാശം ; നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി കൃഷിവകുപ്പ് ; നാശനഷ്ടം ഏറെയും വാഴയും കപ്പയും കുരുമുളകും

കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ വ്യാപക കൃഷി നാശം. നഷടങ്ങളുടെ കടക്കെടുപ്പ് നടത്തി കൃഷി വകുപ്പ്. കനത്ത മഴയലും വെള്ളപ്പൊക്കത്തിലും കുരുമുളക് മുതല്‍ വാഴ കൃഷി വരെ നശിച്ചു.

വാഴ കൃഷിയാണ് ഏവും കൂടുതല്‍ നശിച്ചത്.
കപ്പയും വ്യാപകമായി നശിച്ചു. വെള്ളം കയറിയതിനെ തുടന്ന് പറിച്ചുവെച്ച കപ്പ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയുണ്ട്. വൈക്കം മേഖലയിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.

മലയോര മേഖലയില്‍ ഉള്‍പ്പെടെ കുരുമുളക്, കപ്പക്കൃഷികള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. വിളകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പു തുടരുകയാണെന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മൂന്നു ദിവസം മുന്‍പു വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായത് 4,27,91,931 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കുകള്‍ കൃഷി വകുപ്പ് ശേഖരിച്ചു വരുന്നതേയുള്ളൂ. നഷ്ടക്കണക്ക് വന്‍ തോതില്‍ ഉയരുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
മെയ് 29 വരെ ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ജില്ലയില്‍ മൊത്തം 62 ഹെക്ടറിലെ നെല്‍കൃഷിയും 18 ഹെക്ടറിലെ റബര്‍ കൃഷിയും 11 ഹെക്ടറിലെ ജാതി കൃഷിയും നശിച്ചു.

 

നെല്‍കൃഷിയില്‍ 93 ലക്ഷം രൂപയും റബര്‍ കൃഷിയില്‍ 77.94 ലക്ഷം രൂപയും ജാതി കൃഷിയില്‍ 23.55 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു.
കനത്ത മഴയ്ക്കു പിന്നാലെ അപ്പര്‍കുട്ടനാട്ടില്‍ മട വീഴ്ച വ്യാപകമായതാണ് നെല്‍കര്‍ഷകര്‍ക്കു തിരിച്ചടിയായത്.

നിലവിലെ സാഹചര്യത്തില്‍ വിരിപ്പു കൃഷിയ്ക്കൊരുങ്ങിയ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
കുമരകത്തും അയ്മനത്തും ആര്‍പ്പൂക്കരയിലും ചങ്ങനാശേരിയിലും വ്യാപക മടവീഴ്ച ഉണ്ടായി. കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ വരവിനെ തുടര്‍ന്നു മട വീഴുകയായിരുന്നു.
പാടശേഖരങ്ങളിലെ മോട്ടോര്‍ പുരക്ക് അടക്കം വലിയ കേടുപാടുകള്‍ സംഭവിച്ചു.