കോട്ടയം: നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയ പാനീയമാണ് പാല്‍. പ്രോട്ടീൻ, കാല്‍ഷ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച സ്രോതസാണിത്.
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഭാരം നിയന്ത്രിക്കാനും പാല്‍ സഹായിക്കും.
എന്നാല്‍ മികച്ച ആരോഗ്യം ഉറപ്പാക്കുമെങ്കിലും ചില ഭക്ഷണങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കുന്നത്ഒഴിവാക്കണം. ഇല്ലെങ്കില്‍ ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിസാരം, വയറിളക്കം, ഛർദ്ദി എന്നിവയ്ക്കും കാരണമാകാറുണ്ട്.
ഒഴിവാക്കേണ്ടആഹാരസാധനങ്ങള്‍
റാഡിഷ്
വാഴപ്പഴം
നാരങ്ങ
ഓറഞ്ച്
തണ്ണിമത്തൻ
മദ്യം
മത്സ്യവിഭവങ്ങള്‍
പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍
തക്കാളി
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍
ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍
അതേസമയം, പശുവിൻ പാലിനേക്കാള്‍ മൂന്നിരട്ടി പോഷകമുള്ള പാല്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. കോക്ക്‌റോച്ച് മില്‍ക്ക് അഥവാ പാറ്റപ്പാല്‍ ആണ് പോഷകമേറിയ ആഹാരങ്ങളില്‍ പുതുതായി ശാസ്‌ത്രജ്ഞർ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പാലില്‍ പ്രോട്ടീൻ, കൊഴുപ്പ്, പഞ്ചസാര എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പോഷക സാന്ദ്രമായ പ്രകൃതിദത്ത പദാർത്ഥങ്ങളില്‍ ഒന്നാണിതെന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. സസ്തനികളുടെ പാലില്‍ ഏറ്റവും കലോറി കൂടുതലാണെന്ന് കരുതിയിരുന്ന എരുമപ്പാലിന്റെ മൂന്നിരട്ടി കലോറി ഈ പാലില്‍ അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
