വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ കോസ്മെറ്റിക് പ്രൊഡക്ടുകളും സപ്ലിമെന്റുകളും ഉപയോഗിക്കുന്നുവെങ്കിൽ ഇപ്പോഴെ നിർത്തിക്കോളൂ… പകരം പ്രായം കുറക്കാൻ ഇതാ ചില എളുപ്പവഴികൾ..

മോശം ഭക്ഷണശീലങ്ങൾ, മദ്യപാനം, പുകവലി, സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. നിങ്ങളിൽ പലരും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ വ്യത്യസ്ത ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും സപ്ലിമെന്റുകളും ഉപയോഗിക്കുന്നുണ്ടാക്കാം.

ചർമ്മം പ്രായമാകുന്നത് വൈകിപ്പിക്കാൻ സഹായിക്കുന്ന ചില ലളിതവും പ്രകൃതിദത്തവുമായ മാർ​ഗങ്ങളെ കുറിച്ച്
പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

പ്രധാനമായി അഞ്ച് കാര്യങ്ങളാണ് അവർ പറയുന്നത്.

1. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

2. സമ്മർദ്ദമില്ലാതെ ഓരോ ദിവസവും കടന്നു പോവുക.

3. ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് ശീലിക്കുക (ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ സഹായിക്കുന്ന ഒരു ഭക്ഷണരീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ്)

4. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

5. പതിവായി വ്യായാമം ചെയ്യുക

6. എപ്പോഴും ചിരിക്കുക.

വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ബദാം പോലുള്ള ചില നട്സുകളും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രോട്ടീൻ ഷേക്കും ഡയറ്റിലെ പ്രധാന ഭക്ഷണമാണെന്ന് അവർ പറയുന്നു. ബദാമിൽ വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ഘടകങ്ങൾ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും സംരക്ഷിക്കാനും ആരോഗ്യകരവും തിളക്കമുള്ള ചർമ്മത്തിനായി സഹായിക്കുന്നു.

വാൾനട്ടിൽ പ്രകൃതിദത്ത പോഷകങ്ങളും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് യുവത്വത്തിന്റെ തിളക്കം നൽകുകയും ചെയ്യുന്നു.