കോട്ടയം: കുട്ടികള്‍ മുതല്‍ മുതിർന്നവരുടെ വരെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. കുട്ടികള്‍ സ്കൂളില്‍ പോയി തുടങ്ങിയാല്‍ പിന്നെ പേനിന്റെ ശല്യവും തുടങ്ങും.
ഇത് ഒരാളുടെ തലയില്‍ നിന്ന് മറ്റൊരാളിലേക്ക് പെട്ടെന്ന് പകരും. ഏറെക്കുറെ വ്യക്തിശുചിത്വമില്ലായ്മയുടെ ഒരു ലക്ഷണം കൂടിയാണ് തലയില്‍ പേൻ ശല്യം ഉണ്ടാവുന്നത്. പേൻ ശല്യം അകറ്റാനായി പല മരുന്നുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അത് ഉപയോഗിക്കുന്നത് വഴി മുടിയ്ക്ക് പല കേടുപാടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. പേൻ ശല്യം ഒഴിവാക്കാനായി സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ബേബി ഓയില്‍: പേൻ ശല്യം ഒഴിവാക്കാൻ മികച്ച വഴിയാണ് ബേബി ഓയില്‍. ഇതിനായി ബേബി ഓയില്‍ തലയില്‍ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക . രാവിലെ മുടി നന്നായി ചീകുക. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടർച്ചയായി ചെയ്യുന്നത് പേൻ ശല്യം അകറ്റാൻ സഹായിക്കും.
തുളസി: പേന്‍ ശല്യം കുറയാന്‍ ഏറ്റവും മികച്ചതാണ് പരിഹാരമാണ് തുളസി. ഇതിനായി ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തുളസി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്പനേരത്തിനുശേഷം കഴുകിക്കളയുക, പേന്‍ശല്യം നന്നായി കുറയും.
ഒലിവ് ഓയില്‍: തലയിലെ പേന്‍ ഇല്ലാതാക്കാൻ ഒലിവ് ഓയില്‍ ഏറെ മികച്ചതാണ്. ഉറങ്ങാൻ പോകുന്നതിനു മുൻപ് തലയോട്ടിയില്‍ ഒലിവ് ഓയില്‍ പുരട്ടുക. പിറ്റേ ദിവസം രാവിലെ ഷാംപു ഉപയോഗിച്ച് തല കഴുകാം. ഇത് പേനിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഉള്ളി നീര്: തലയിലെ പേനിനെ അകറ്റാൻ മികച്ച പ്രതിവിധിയാണ് ഉള്ളിനീര്. എല്ലാവര്ക്കും സുലഭമായി ലഭിക്കുന്നത് കൊണ്ട് എളുപ്പത്തില്‍ ഇതുപയോഗിച്ച് പേനിനെ അകറ്റാം. ഇതിനായി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഉള്ളി നീര് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കും. ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകാൻ മറക്കരുത്.
