കോട്ടയം: നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലാണോ? നിങ്ങളുടെ ഡയറ്റില്‍ ശരിയായ പോഷകങ്ങള്‍ ചേർക്കുന്നത് പെട്ടെന്ന് തന്നെ ഭാരം കുറയ്ക്കാൻ സഹായിക്കും. ആരോഗ്യകരവും സുസ്ഥിരവുമായ ശരീരഭാരം കുറയ്ക്കലിന് ഈ പോഷക ഘടകങ്ങള്‍ ഉപയോഗിച്ചുനോക്കൂ
പ്രോട്ടീൻ
പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.കാരണം ഇത് പേശികളെ വളർത്താനും കൂടുതല്‍ നേരം വയറു നിറഞ്ഞിരിക്കാനും സഹായിക്കുന്നു. പരിപ്പ്, പനീർ, മുട്ട, തൈര്, മാംസം എന്നിവയിലെല്ലാം പ്രോട്ടീൻ ഉണ്ട്.
ഫൈബർ
ദഹനം വർദ്ധിപ്പിക്കുന്നതിനും വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നതിനും നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഫൈബർ. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ചണവിത്ത്, ചിയ വിത്തുകള്‍ എന്നിവയിലെല്ലാം ധാരാളം ഫൈബർ ഉണ്ട്.
ആരോഗ്യകരമായ കൊഴുപ്പുകള്‍
ആരോഗ്യകരമായ കൊഴുപ്പുകള്‍ ഹോർമോണുകളെയും മെറ്റബോളിസത്തെയും സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. നട്സ്, വിത്തുകള്‍, നെയ്യ്, ഒലിവോയില്‍ സാല്‍മണ്‍ എന്നിവയിലെല്ലാം ആരോഗ്യകരമായ കൊഴുപ്പുണ്ട്.
വിറ്റാമിൻ ഡി
വിറ്റാമിൻ ഡി യുടെ അളവ് കുറയുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. സൂര്യപ്രകാശത്തില്‍ സമയം ചിലവഴിക്കുക സ്വാഭാവിക രീതികളായ കൂണ്, മുട്ട പോലെയുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നിവ വിറ്റാമിൻ ഡിയുടെ അഭാവത്തെ ഇല്ലാതാക്കും.
ഇരുമ്ബ്
ഇരുമ്പ് നിങ്ങളുടെ കോശത്തിലേക്ക് ഓക്സിജൻ എത്തിക്കാനും ഊർജ്ജനില നിലനിർത്താനും സഹായിക്കുന്നു.ചീരാ പയർ ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയ സ്രോതസ്സുകളില്‍ നിന്ന് നിങ്ങളുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം എത്തിക്കാവുന്നതാണ്.
