കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കുസാറ്റ് എന്നിവിടങ്ങളില്‍ നിരവധി ജോലി ഒഴിവുകള്‍ വന്നിട്ടുണ്ട്.
ഫിറ്റ്നസ് ട്രെയിനർ, ടെക്നിക്കല്‍ അസിസ്റ്റന്റ്, പ്രോജക്ട് അസോഷ്യേറ്റ്, അസിസ്റ്റന്റ് പ്രൊഫസർ, പബ്ലിക് റിലേഷൻസ് ഓഫിസർ, സ്റ്റുഡന്റ് കൗണ്‍സലർ എന്നീ തസ്തികകളിലാണ് നിയമനങ്ങള്‍ നടക്കുന്നത്. വിശദ വിവരങ്ങള്‍ ചുവടെ നല്കുന്നു.
എംജി യൂണിവേഴ്സിറ്റി
ടെക്നിക്കല്‍ അസിസ്റ്റന്റ്: എം.ജി സർവകലാശാലയിലെ സ്കൂള്‍ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (പട്ടിക ജാതി വിഭാഗം), ലാബ് അസിസ്റ്റന്റ് (പൊതുവിഭാഗം) തസ്തികകളില്‍ ഒന്നു വീതം ഒഴിവുകള്‍. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലി നിയമനമാണ് നടക്കുക. യോഗ്യത: ബി.ടെക് ഫുഡ് പ്രോസസിങ്, എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്ട്രോള്/ഫുഡ് ആൻഡ് ന്യൂട്രീഷൻ. വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം ada5@mgu.ac.in എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം.
പ്രോജക്ട് അസോഷ്യേറ്റ്: എം.ജി സർവകലാശാലയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയൻസസില്‍ സംസ്ഥാന
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കൈരളി റിസർച് പ്രോജക്ടിലേക്ക് ഒരു പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്.
യോഗ്യത: എം.എസ്.സി കെമിസ്ട്രി.
ഫോണ്‍ 9567544740. വെബ്സൈറ്റ്: www.mgu.ac.in.
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാ ശാലയില്‍ പബ്ലിക് റിലേഷൻസ് ഓഫിസർ, സ്റ്റുഡന്റ് കൗണ്‍സലർ തസ്തികകളില്‍ 2 ഒഴിവ്. കരാർ നിയമനം. പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയിലേക്ക് മാർച്ച് 29 വരെയും സ്റ്റുഡന്റ് കൗണ്‍സലർ തസ്തികയിലേക്ക് ഏപ്രില്‍ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.cusat.ac.in
