കോട്ടയം ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയും മക്കളും ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം. 28 ദിവസത്തിനുശേഷമാണു നോബി ജയിലിൽനിന്നു പുറത്തിറങ്ങുന്നത്.

നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവനാ എന്നിവർ കഴിഞ്ഞ 28ന് പുലർച്ചെയാണു നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചാർത്തിയാണ് ഭർത്താവ് നോബി ലൂക്കോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നോബി അവസാനമായി ഷൈനിയോടു പറഞ്ഞ വാക്കുകളാണ് ഇവരെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണു പൊലീസ് പറയുന്നത്.