കോട്ടയം: പാലാ ഇടപ്പാടിയില്‍ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും മഞ്ജു സോണിയുടെയും മകള്‍ ജുവാന സോണി (6)യാണ് മരിച്ചത്. കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.
