ഷാമ്പു ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ തലമുടി വരണ്ടതാകുന്നുണ്ടോ? എന്നാല്‍ ഈ മാര്‍ഗങ്ങള്‍ ട്രൈ ചെയ്ത് നോക്കൂ

കോട്ടയം: കുറച്ച്‌ ഉലുവ വെള്ളത്തില്‍ കുതിർത്തെടുക്കാം. ഇത് നന്നായി അരച്ചെടുത്ത് മുട്ടയുടെ വെള്ളയും നാരങ്ങാനീരും ചേർത്തിളക്കി യോജിപ്പിക്കാം.

ഇത് തലമുടിയില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

ചീവയ്ക്കപ്പൊടി-ഷിക്കാക്കായ്

അര കപ്പ് ചീവയ്ക്കപ്പൊടി ആറു കപ്പ് വെള്ളത്തില്‍ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഒരു കോട്ടണ്‍ തുണിയിലെടുത്ത് അരിച്ചെടുക്കാം. ഈ മിശ്രിതം ഉപയോഗിച്ച്‌ തലമുടി കഴുകാം.

ഉഴുന്ന്

ഒരു കപ്പ് ഉഴുന്നിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ കുതിർക്കാൻ വെയ്ക്കാം. പിറ്റേദിവസം അത് അരച്ചെടുക്കാം. കുളിക്കുമ്ബോള്‍ നനഞ്ഞ തലമുടിയില്‍ ഇത് പുരട്ടി നന്നായി മസാജ് ചെയ്യാം. ശേഷം ചീവയ്ക്കപ്പൊടി ഉപയോഗിച്ച്‌ കഴുകി കളയാം.

ചെമ്ബരത്തി ഇല

ചെമ്ബരത്തിയുടെ തളിരിലകള്‍ വെള്ളത്തില്‍ കുതിർത്തെടുക്കാം. ശേഷം അതേ വെള്ളം ഉപയോഗിച്ച്‌ ഇലകള്‍ അരച്ച്‌ പിഴഞ്ഞ് നീര് മാത്രമെടുക്കാം. കാലങ്ങളായി മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്ന താളിയാണിത്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നന്നായി ഉടച്ചെടുത്ത് ഒരു ടീസ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുടി വരണ്ട് പോകുന്നത് തടയാൻ ഈ വിദ്യ സഹായിക്കും.