വിദ്യാര്‍ത്ഥികളോട് മോശം പെരുമാറ്റം: നാല് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് മോശം പെരുമാറ്റം കാട്ടിയ നാല് ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി സസ്പെൻഡ് ചെയ്തു.

ജോലിയില്‍
ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി. വിദ്യാര്‍ത്ഥിനിയെ അപമാനച്ചു, ജീവനക്കാരുടെ മുറിയില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കി, യാത്രക്കാരിക്ക് ടിക്കറ്റ് നല്‍കാതെ സൗജന്യയാത്ര അനുവദിച്ചു.

തുടങ്ങിയ അച്ചടക്ക ലംഘനങ്ങളാണ് ഇവര്‍ക്കെതിരെ കണ്ടെത്തിയത്.
പോക്സോ കേസില്‍പ്പെട്ട പെരുമ്ബാവൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ജിജി. വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

16 വയസുള്ള വിദ്യാര്‍ത്ഥിനിയെ അപമാനിച്ചുവെന്ന് കാട്ടി ആലുവ ഈസ്റ്റ് പോലീസില്‍ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ കഴിഞ്ഞമാസം 23 മുതല്‍ ജോലിക്ക് ഹാജരായിട്ടുമില്ല. ബസില്‍ യാത്രചെയ്ത വിദ്യാര്‍ത്ഥിനിയെ ഡ്യൂട്ടിക്കിടയില്‍ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ മാസം 23ന് കൊല്ലം – കായംകുളം സര്‍വീസില്‍ 25 യാത്രക്കാര്‍ മാത്രമുള്ളപ്പോള്‍ ഒരു യാത്രക്കാരിക്ക് ടിക്കറ്റ് നല്‍കാതെ സൗജന്യയാത്ര അനുവദിച്ച പുനലൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ അനില്‍ ജോണും ഈ മാസം 11ന് കോതമംഗലം യൂണിറ്റിലെ ജീവനക്കാരുടെ മുറിയില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ കണ്ടക്ടര്‍ വിഷ്ണു എസ് നായരും സസ്പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.