പാലാ : രാമപുരം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് സീറ്റ് നിലനിർത്തി യുഡിഎഫ്.
യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടി.ആർ രജിത (രജിത ഷിനു) യാണ് 235 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. എൻഡിഎ സ്ഥാനാർത്ഥി അശ്വതി കെ.ആർ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മോളി ജോഷി വെള്ളച്ചാലിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ഷൈനി സന്തോഷിനെ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ് നടന്നത്. കോൺഗ്രസിനൊപ്പമായിരുന്ന ഷൈനി, കേരള കോൺഗ്രസ് (മാണി) വിഭാഗത്തിലേക്ക് കൂറുമാറിയതോടെയാണ് അയോഗ്യയാക്കിയത്.
വോട്ടു നില
യു ഡി എഫ് – 581
എ ഡി എ – 346
എൽ ഡി എഫ് – 335
