തലയിലും ദേഹത്തും എണ്ണയൊക്കെ തേച്ച്‌ വിസ്തരിച്ച്‌ കുളിക്കുന്നതാണോ നിങ്ങളുടെ ശീലം..? കുളിക്കുമ്പോള്‍ ശരീരത്തിലെ ഈ മൂന്ന് ഭാഗങ്ങള്‍ വൃത്തിയാക്കാൻ മറന്നുപോകരുത്; പ്രത്യാഘാതങ്ങള്‍ ഇവയാണ്

കോട്ടയം: കുളിയ്ക്കുന്നതിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍.

തലയിലും ദേഹത്തും എണ്ണയൊക്കെ തേച്ച്‌ നമല്ല വിസ്തരിച്ച്‌ കുളിക്കുന്നതാണ് മലയാളിയുടെ ശീലം.
ആറ്റിലും കുളത്തിലും ഒക്കെ പതിവായിരുന്ന കുളി ഇപ്പോള്‍ വീട്ടിനകത്തെ ബാത്ത്റൂമിലേക്ക് മാറിയെന്ന് പറയാം.

പെട്ടെന്ന് അല്പം വെള്ളം നനച്ച്‌ സോപ്പും തേച്ച്‌ കുളിച്ചിറങ്ങുന്നവരും ഉണ്ട്. കാക്കക്കുളി കുളിക്കുക എന്നാണ് പഴമക്കാര്‍ ഇതിനെ പറയുന്നത്.

ശരീരം നന്നായി വൃത്തിയാകുന്നതിന് വേണ്ടിയാണ് കുളിക്കുന്നത്. എന്നാല്‍ അത് ഫലപ്രദമായി നടന്നില്ലെങ്കിലോ . കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം.

മുഖവും കാലുകളും കൈയുകളും വൃത്തിയാക്കുന്നതു പോലെ നിര്‍ബന്ധമായും വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ട മൂന്നു ശരീരഭാഗങ്ങളുണ്ട്. കുളിക്കുമ്ബോള്‍ നിങ്ങളുടെ ചെവിക്ക് പിന്നിലോ, കാല്‍വിരലുകള്‍ക്കിടയിലോ, പൊക്കിള്‍ ഭാഗത്തോ നന്നായി കഴുകാൻ മറന്നുപോകരുത്. ഈ ഭാഗങ്ങള്‍ വൃത്തിയാക്കാതിരുന്നാല്‍ അത് നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത്.

കുളിക്കുമ്ബോള്‍ ചെവിയുടെ പുറവും കാല്‍വിരലുകളും കഴുകുന്നത് ഒഴിവാക്കുന്നത് അവിടെ അഴുക്ക് അടിഞ്ഞുകൂടാനും അണുബാധ ഉണ്ടാകാനും കാരണമാകുന്നു, ഈ ഭാഗങ്ങളില്‍ ഈര്‍പ്പവും എണ്ണമയവും കൂടുതല്‍ നേരം തങ്ങിനില്‍ക്കും.

ഈ ഭാഗങ്ങള്‍ വൃത്തിയാക്കിയില്ലെങ്കില്‍ അണുക്കള്‍ ഉണ്ടാകാനും ഇത് എക്സിമ അല്ലെങ്കില്‍ മുഖക്കുരു പോലുള്ള ചര്‍മ്മരോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.