പി സി ജോര്‍ജും പാര്‍ട്ടിയും എൻഡിഎയിലേക്ക് ? ഷോണ്‍ ജോര്‍ജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ എൻഡിഎ സഖ്യത്തിനൊരുങ്ങുന്നവെന്ന് സൂചന.

ജനപക്ഷം ചെയര്‍മാൻ ഷോണ്‍ ജോര്‍ജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി.
കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ തന്റെ സന്ദര്‍ശനവും കൂടിക്കാഴ്ചയുമെല്ലാം അനൗദ്യോഗികമാണെന്നാണ് ഷോണിന്റെ പ്രതികരണം.

എൻഡിഎയില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ഇന്ന് ഉച്ചയോടുകൂടിയാണ് ഷോണ്‍ ബിജെപിയുടെ സംസ്ഥാന കാര്യാലയത്തില്‍ എത്തിയത്.

തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച. പി സി ജോര്‍ജ് നേരത്തെ എൻഡിഎയ്ക്കൊപ്പം നിന്നിരുന്നു. എന്നാല്‍ തൃക്കാക്കര തെരഞ്ഞടുപ്പില്‍ പിസി ജോര്‍ജ് കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

മകനിലൂടെ എൻ ഡിഎയിലേക്ക് മടങ്ങി വരവിന് ശ്രമിക്കുകയാണ് പി സി ജോര്‍ജ് എന്നാണ് സൂചന.