കല്പറ്റ: വയനാട് ഡിസിസി ട്രഷറർ എം എൻ വിജയന്റെ മരണത്തില്‍ നിർണായക നീക്കവുമായി പൊലീസ്.
സംഭവത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്. വിജയന്റെ കത്തില്‍ പരാമർശിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും.
അതേ സമയം വിജയന്റെ മരണത്തിലെ ആരോപണങ്ങള്‍ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച സംഘം ഇന്ന് കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചിരുന്നു.
അന്വേഷണം നടക്കട്ടെയെന്നാണ് കുടുംബം പ്രതികരിച്ചത്.
തുടക്കത്തില്‍ പാർട്ടി നന്നായി ഇടപെട്ടിരുന്നെങ്കില്‍ ഇത്രത്തോളം വഷളാകില്ലായിരുന്നു. അച്ഛൻ വിശ്വസിച്ച പാർട്ടിയുടെ ഉറപ്പില്‍ വിശ്വസിക്കുന്നു. കടബാധ്യത പാർട്ടിയുടേത് എന്ന് നേതാക്കന്മാർ അംഗീകരിച്ചുവെന്നും കുടുംബം പറയുന്നു.
