വാഹനാപകടത്തിൽ മരിച്ച ഭർത്താവിന്റെ വേർപാട് താങ്ങാനാവാതെ ഭാര്യ ആത്മഹത്യ ചെയ്തു; ഇരുവരും 3 വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ്

ബംഗളൂരു : ഭർത്താവിന്റെ വേർപാട് താങ്ങാനാവാതെ ഭാര്യ ആത്മഹത്യ ചെയ്തു. മൈസൂർ സ്വദേശിനിയായ അമൃത (21) ആണ് മരിച്ചത്.

ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതർ ക്യാമ്ബില്‍ താമസിക്കുന്ന അമൃതയുടെ ഭർത്താവ് മഞ്ജുനാഥ് (25) മരണപ്പെടുകയായിരുന്നു.

ഈ വിവരം അറിഞ്ഞതിന് പിന്നാലെ അമൃത വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.
മൈസൂരു സ്വദേശികളായ ഇരുവരും മൂന്നുവർഷം മുമ്ബാണ് പ്രണയിച്ച്‌ വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു.