ശബരിമല: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് കുറഞ്ഞു.
മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡല പൂജയോടെ നട അടയ്ക്കും.
ഇന്നലെ വരെ 32 ലക്ഷത്തോളം ഭക്തരാണ് ദർശനത്തിനെത്തിയത്.
മുന്‍ വര്‍ഷത്തേക്കാള്‍ 4,07,309 പേര് അധികമെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 28,42,447 പേര് ദര്‍ശനം നടത്തിയിരുന്നു.
സ്പോട് ബുക്കിംഗിലൂടെ 5,66,571 പേര് ദര്‍ശനം നടത്തി. തങ്കയങ്കി സന്നിധാനത്ത് എത്തിയ ദിനം 62, 877 പേര് ദര്‍ശനം നടത്തി. പുല്ല് മേട് വഴി ഇത് വരെ 74, 764 പേര് ദര്‍ശനം നടത്തി.
കഴിഞ്ഞ വര്‍ഷം പുല്ലുമേട് വഴി 69,250 പേരാണ് ദര്‍ശനം നടത്തിയത്. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 നാണ് ഇനി നടതുറക്കുക.
