കോഴിക്കോട്: കോഴിക്കോട് ഫർണിച്ചർ നിർമ്മാണ യൂണിറ്റില്‍ വൻ തീപിടുത്തം.
വേളം പഞ്ചായത്ത് പെരുവയല്‍ അങ്ങാടിയിലെ മലനാട് വുഡ് ഇന്‍ഡസ്ട്രീസിനാണ് തീ പിടിച്ചത്. പേരാമ്പ്ര മരുതേരി സ്വദേശി റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തില്‍ പുലർച്ചെയോടെയാണ് അപകടമുണ്ടായത്.
75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വീട്ടുകാരന് ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയില്‍ വിവരം അറിയിക്കുകയായിരുന്നു.
നാദാപുരം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ട് യൂണിറ്റും പേരാമ്പ്രയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രക്ഷാപ്രവര്‍ത്തനം മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
