കണ്ണൂര്‍: സിപിഎമ്മിനെതിരെ സംസാരിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രതികരണങ്ങള്‍ തന്റെ അഭിപ്രായമല്ലെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ.
പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പി പി ദിവ്യ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പാർട്ടി തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്നും സമാന ആക്ഷേപങ്ങള്‍ വന്നപ്പോള്‍ എം വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയ്ക്കും മുൻ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ലെന്നും പിപി ദിവ്യ പറഞ്ഞെന്നാണ് പ്രചാരണം.
