ടെല്‍അവീവ്: ഒഴിഞ്ഞു പോകണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കൻ ഗാസയില്‍ നിന്ന് ആളുകളുടെ കൂട്ട പലായനം തുടരുന്നു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷം പേര് പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്.
ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ അടക്കം പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലാണ്. പലയിടത്തും 24 മണിക്കൂര്‍ നേരം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം മാത്രമണ് അവശേഷിക്കുന്നത്.
അതിനിടെ പലസ്തീനില്‍ കുടുങ്ങിയ വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും.
കരയുദ്ധത്തിന് തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം തുടരുകയാണ്. ഇരുപക്ഷത്തുമായി ഇതുവരെ 3900ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.
