നിങ്ങൾക്ക് ഇന്ന് ശുഭദിനമാണോ.? ഇന്നത്തെ (30/10/2024) നക്ഷത്രഫലം അറിയാം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാല്‍ഭാഗം) : ശത്രുജയം, വ്യവഹാരവിജയം, ഭക്ഷണ സുഖം, സ്ത്രീകളുമായി ഉല്ലാസ യാത്ര പോകുവാനുള്ള അവസരം, വ്യവഹാര വിജയം, ഭൂമിലാഭം, ധന നേട്ടം, ബിസിനെസ്സ് പുരോഗതി എന്നിവ ഉണ്ടാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

വാത-പിത്ത-കഫ രോഗങ്ങള്‍ വർദ്ധിക്കുന്ന സമയമാണ്. കുടുംബം വിട്ട് മാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകും. ബന്ധു ജനങ്ങളുമായും ജീവിത പങ്കാളി – സന്താനങ്ങളുമായും കലഹം ഉണ്ടാവും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാല്‍ഭാഗം)

മനസ്സിന് ഭയം ഉണ്ടാക്കുന്ന അവസ്ഥ സംജാതമാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുകയും മന സ്വസ്ഥത കുറയുകയും ചെയ്യും. അപമാനം, മനോദുഃഖം, ധനക്ലേശം എന്നിവ ഉണ്ടാകും

കർക്കിടകം രാശി (പുണർതം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

ധൈര്യം, എവിടെയും വിജയം, വാഹന ഭാഗ്യം, ധനലാഭം, ശത്രുക്കളുടെ മേല്‍ വിജയം, കോടതി കാര്യങ്ങളില്‍ അനുകൂല വിധി എന്നിവ ഉണ്ടാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം)

മറ്റുള്ളവരോടുള്ള ആശയ വിനിമയങ്ങളില്‍ വളരെ അധികം ശ്രദ്ധിച്ചില്ലെങ്കില്‍ അബദ്ധം പറ്റുവാൻ ഇടയുണ്ട്. തൊഴില്‍ ഇടങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

കന്നി രാശി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

സത്സുഹൃത്തുക്കളേ ലഭിക്കുക, കുടുംബ ബന്ധുജനങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍, സാമ്ബത്തിക പുരോഗതി, ദാമ്ബത്യഐക്യം,ഭക്ഷണസുഖം, ബന്ധുജന സമാഗമം എന്നിവ ഉണ്ടാകും

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)

കുടുംബ ബന്ധു ജനങ്ങളുമായി കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. തൊഴില്‍ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

തൊഴില്‍ വിജയം, സാമ്ബത്തിക നേട്ടം, ഭാര്യാഭർതൃ ഐക്യം, ബന്ധുജന സമാഗമം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തില്‍ മംഗളകരമായ കർമ്മങ്ങള്‍ നടക്കും

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)

തൊഴില്‍ വിജയം, സർക്കാർ മേഖലയില്‍ തൊഴില്‍ ചെയ്യുവാനുള്ള അവസരം, എന്നിവ ലഭിക്കും. കുടുംബത്തില്‍ മംഗളകരമായ കർമ്മങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

മനോരോഗം, അപമാനം, കുടുംബ കലഹം, ജലഭയം എന്നിവ ഉണ്ടാകും. മനസ്സിന് ഭയം ഉണ്ടാക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടുകയും കേസ് വഴക്കുകളില്‍ ബന്ധനം ഉണ്ടാവാനും സാധ്യത.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

രോഗാദി ദുരിതം അനുഭവപ്പെടുകയും ശരീര സുഖഹാനി ഉണ്ടാവുകയും ചെയ്യും. വരവിനേക്കാള്‍ ചെലവ് ഉണ്ടാകുകയും ധനക്ലേശം വരികയും ചെയ്യും. സ്ത്രീകള്‍ മൂലം ദോഷാനുഭവങ്ങള്‍ ഉണ്ടാകും

മീനം രാശി (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

വിവാഹം പോലുള്ള മംഗള കർമ്മങ്ങളില്‍ പങ്കെടുക്കുവാനോ അത് നടത്തിക്കൊടുക്കുവാനുള്ള സാഹചര്യം ഉണ്ടാകും. കുടുംബ ബന്ധുജനപ്രീതി, മന സന്തോഷം, ധനനേട്ടം, തൊഴില്‍ വിജയം എന്നിവ ഉണ്ടാകും