ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു; മരണകാരണം വ്യക്തമല്ല; പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

തൃശൂർ: തൃശൂർ തലോരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി.

പൊറുത്തുക്കാരൻ വീട്ടിൽ ജോജു (50)ആണ് ഭാര്യ ലിൻജു (36)വിനെ വെട്ടിക്കൊലപ്പെടുത്തി വീട്ടിൽ തൂങ്ങി മരിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല.
പോലീസ് കുടുംബക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും മൊഴിയെടുത്ത് വരികയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.