ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആര്യാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈകുണ്ഠം വീട്ടിൽ വിജയനാണ് (72) മരിച്ചത്.

വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിജയന്റെ ഭാര്യ ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു.