പാലക്കാട്: പിടിഎ പ്രസിഡന്റ് കഞ്ചാവ് കേസിൽ പിടിയിൽ. വല്ലപ്പുഴയിലെ രണ്ട് സ്കൂളുകളിലെ പിടിഎ പ്രസിഡന്റായ വല്ലപ്പുഴ സ്വദേശി അനൂപാണ് 88 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായിരിക്കുന്നത്. എന്‍സിപി യുവജന നേതാവ് കൂടിയാണ് അനൂപ്.
രണ്ട് കാറുകളിലായി കൊണ്ടുവന്ന 88 കിലോ കഞ്ചാവ് വാളയാർ പോലീസാണ് പിടികൂടിയത്. സംഭവത്തിൽ 3 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അനൂപിനെ പിടികൂടുന്നത്.
ഒരു സ്കൂളിലെ പിടിഎ പ്രസിഡന്റും മറ്റൊരു സ്കൂളിലെ പിടിഎ വൈസ് പ്രസിഡന്റുമാണ് അനൂപ്.
ഇയാളാണ് 88 കിലോ കഞ്ചാവ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പണം മുടക്കിയിരിക്കുന്നതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. തുടർന്ന് അനൂപിനെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു.
