അമ്മയുടെ രോഗം ഭേദമാകാൻ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലി നൽകി മാതാപിതാക്കൾ; ദീർഘനാളായി രോഗബാധിതയായിരുന്ന അമ്മയുടെ അസുഖം ഭേദമാകണമെങ്കിൽ കുഞ്ഞിനെ ബലി നൽകണമെന്ന മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമാണ് ഈ ക്രൂരകൃത്യം ചെയ്തത്

ലഖ്നോ: അമ്മയുടെ രോ​ഗം ഭേദമാകാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി മാതാപിതാക്കൾ. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ദമ്പതികൾ ബലി നൽകിയത്.
ഉത്തർപ്രദേശിലെ മുസാഫർന​ഗറിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മമത, അച്ഛൻ ​ഗോപാൽ കശ്യപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ദീർഘനാളായി രോ​ഗ ബാധിതയായിരുന്നു മമത. അസുഖം ഭേദമാകണമെങ്കിൽ കുഞ്ഞിനെ ബലി നൽകണമെന്ന മന്ത്രിവാദിയുടെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.