കോട്ടയം ജില്ലയിലെ ശുദ്ധജല സ്രോതസ്സുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം; നീണ്ടൂരില്‍ വെള്ളത്തില്‍ അമ്ലത കണ്ടെത്തി; ഇരുമ്പിന്റെ അംശവും കൂടുതൽ; മുന്നറിയിപ്പ്

കോട്ടയം: ശുദ്ധജല സ്രോതസ്സുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വർധിക്കുന്നു.

മീനച്ചിലാർ, മണിമലയാർ, കൊടൂരാർ എന്നിവയുടെ നീർത്തട പ്രദേശങ്ങളിലെ 120 കിണറുകളില്‍ നടത്തിയ പരിശോധനയില്‍ 66 ശതമാനത്തിലും സെപ്റ്റിക് മാലിന്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന ഫീക്കല്‍ കോളിഫോം, ഇ കോളി ബാക്‌ടീരിയകളെ കണ്ടെത്തി.

പാലാ, ഏറ്റുമാനൂർ, നീണ്ടൂർ, മീനടം, പുതുപ്പള്ളി, കോട്ടയം, കറുകച്ചാല്‍, പാമ്ബാടി, പള്ളിക്കത്തോട്, വാഴൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളില്‍ നിന്നാണു സാംപിളുകള്‍ ശേഖരിച്ചത്.

നീണ്ടൂരില്‍ മാത്രമാണു വെള്ളത്തില്‍ അമ്ലത കണ്ടെത്തിയത്. ഇവിടെ ഇരുമ്ബിന്റെ അംശവും കൂടുതലാണ്.

ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയത്തു കോട്ടയം ട്രോപ്പിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയൻസസാണു പഠനം നടത്തിയത്.